Your cart is currently empty!

Aqua24 Water Level Controller – Key Features
വാട്ടർ ടാങ്ക് ഓവർഫ്ലോ ആയി ജലനഷ്ടം ഉണ്ടാകുന്നതും, വീട് / കെട്ടിടത്തിന്റെ പരിസരം നിരന്തരമായി നനഞ്ഞു വിർത്തികേടാകുന്നതും ഒഴിവാകുന്നു. അക്വ 24 വാട്ടർ ടാങ്കുമായി കണക്ട് ചെയ്യുന്നതിലൂടെ വാഷിങ് മെഷീനിലും, ടോയിലറ്റിലും, ബാത്‌റൂമിലും എപ്പോഴും ജലലഭ്യത ഉറപ്പുവരുത്തുന്നു. ഇനി പമ്പ് ON ആക്കാൻ ടോയിലറ്റിൽ ഇരുന്നു വിളിച്ചു പറയേണ്ട ആവശ്യമില്ല. ഈ ഉപകരണം വാട്ടർ ടാങ്കിലെ ജലനിരപ്പ് സ്വയം നിയന്ത്രിച്ച് ഓവർഫ്ലോയും, ടാങ്ക് കാലിയാകലും ഒഴിവാക്കുന്നു.
ജലമില്ലാത്ത സാഹചര്യമുണ്ടായാൽ പമ്പ് സ്വമേധയാ ഓഫ് ചെയ്ത് അതിന്റെ കേടുപാടുകൾ തടയുന്നു. ഇതിലൂടെ അറ്റകുറ്റപ്പണി ചെലവുകളും വാട്ടർ പമ്പിന്റെ ആയുസ്സ് കുറയുന്നതും ഒഴിവാക്കുന്നു.
വോൾട്ടേജ് കുറയുമ്പോൾ മോട്ടോർ ഓൺ ആകുന്നത് തടഞ് Aqua24 സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കുന്നു. നിങ്ങളുടെ കണ്ട്രോളറും പമ്പുമാണ് ഇതിലൂടെ സംരക്ഷിക്കപ്പെടുന്നത്.
ഞങ്ങൾ 20 അല്ലെങ്കിൽ 30 മീറ്റർ ഉന്നത നിലവാരമുള്ള സെൻസർ കേബിൾ ഇതിനൊപ്പം നൽകുന്നു അതിനാൽ പുറമെ നിന്നും കേബിൾ വാങ്ങി സെൻസറിനോട് യോജിപ്പിക്കേണ്ട ആവശ്യമില്ല. ഇൻസ്റ്റാളേഷനായി പ്രത്യേക ഉപകരണങ്ങളോ വിദഗ്ദ്ധ അറിവോ ആവശ്യമില്ല. ഏതൊരു ഇലെക്ട്രിഷ്യനും വളരെ സിമ്പിൾ ആയി ഇൻസ്റ്റാൾ ചെയ്യാൻ പറ്റുന്നതാണ്.
ഗുണനിലവാരമുള്ള ഘടകങ്ങൾ ഉപയോഗിച്ചാണ് Aqua24 നിർമ്മിച്ചിരിക്കുന്നത്. ദീർഘകാലത്തെ പ്രവർത്തനവും, മനസ്സമാധാനവും ഉറപ്പുവരുത്തുന്നു. ഇനി എപ്പോഴെങ്കിലും ഈ ഉപകരണം കേടാവുകയാണെങ്കിൽ മാന്വൽ ON എന്ന സ്വിച്ച് ഉപയോഗിച്ച് മോട്ടോർ പാമ്പിനെ മാന്വൽ ആയി ON ആക്കുകയും OFF ആക്കുകയും ചെയ്യാൻ കഴിയുന്നതാണ്. അതിനാൽ ഉപകരണം കേടായാലും വെള്ളം ഇല്ലാതാവും എന്ന പേടി വേണ്ട.
ഞങ്ങൾ ഞങ്ങളുടെ ഉൽപ്പന്നത്തിന്റെ ഗുണമേന്മയിൽ വിശ്വാസം വയ്ക്കുന്നു. Aqua24-ന് 2 വർഷത്തെ വാറന്റി ഉണ്ട്. അതായത് നിങ്ങൾക്ക് പൂർണ്ണ ആത്മവിശ്വാസത്തോടെ ഉപയോഗിക്കാം.
Connection Diagram


